
ഭ്രാന്‍ത് വേഷം മാറി മുമ്പില്‍ നില്‍ക്കുകയാണോ?
അറിയില്ല
ഞാനെന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്തി
സ്വപ്നം തീണ്ടിയ കണ്ണുകളില്‍
ശൂന്യതയുടെ നിഴലനക്കം.
പലപ്പോഴായറുത്തു മാറ്റിയതിണ്റ്റെ പാട്,
കഴുത്തില്‍ കിടന്ന് വിളിച്ചു കൂവുന്നു,
ഇതെണ്റ്റെ മുഖമല്ലെന്ന്.
എവിടെയാണു ഞാനെണ്റ്റെ മുഖം അറുത്തു കളഞ്ഞത്?
ആരാണെണ്റ്റെ രൂപം അപഹരിച്ചത്?
ഭ്രാന്‍ത് എണ്റ്റെ വേഷം കെട്ടിഎല്ലാരേം പറ്റിക്കുകയാണു.
ലൈബ്രറിയും ഗൂഗിളും ചിക്കിച്ചികഞ്ഞു
ഭ്രാന്‍തിനെ കണ്ടെത്താനായില്ല
ആര്‍ത്തു പെയ്യുന്ന മഴയത്തിറങ്ങിയപ്പോള്‍
ഭ്രാന്‍ത് കുടയും ചൂടി വന്നു.
കാലില്‍ തുരുമ്പിച്ച ചങ്ങലയുടെ തണുത്ത സ്പറ്‍ശം!
കഷ്ടം!
ആര്‍ക്കുമറിയില്ല ഭ്റാന്‍തിനെ
എന്‍തു ചെയ്യാനാണു,
ഭ്റാന്‍ത് ജയിച്ചു,ഞാന്‍ തോറ്റു.
ഞാന്‍ കണ്ണാടിയില്‍ വീണ്ടും നോക്കി
മുഖമറുത്ത പാട് അദ്റിശ്യമായിരിക്കുന്നു...
ചുറ്റും നോക്കി...
മുഖമില്ലാത്ത കുറേ രൂപങ്ങള്‍
എനിക്കു നേരെ പാഞ്ഞടുക്കുന്നു...
No comments:
Post a Comment