Saturday, December 21, 2013

ഭ്രാന്‍ത്‌

വീണ്ടും വീണ്ടും കണ്ണാടിയില്‍ സൂക്ഷിച്ചു നോക്കി.
ഭ്രാന്‍ത്‌ വേഷം മാറി മുമ്പില്‍ നില്‍ക്കുകയാണോ?
അറിയില്ല
ഞാനെന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്തി
സ്വപ്നം തീണ്ടിയ കണ്ണുകളില്‍
ശൂന്യതയുടെ നിഴലനക്കം.
പലപ്പോഴായറുത്തു മാറ്റിയതിണ്റ്റെ പാട്‌,
കഴുത്തില്‍ കിടന്ന്‌ വിളിച്ചു കൂവുന്നു,
ഇതെണ്റ്റെ മുഖമല്ലെന്ന്‌.
എവിടെയാണു ഞാനെണ്റ്റെ മുഖം അറുത്തു കളഞ്ഞത്‌?
ആരാണെണ്റ്റെ രൂപം അപഹരിച്ചത്‌?
ഭ്രാന്‍ത്‌ എണ്റ്റെ വേഷം കെട്ടിഎല്ലാരേം പറ്റിക്കുകയാണു.
ലൈബ്രറിയും ഗൂഗിളും ചിക്കിച്ചികഞ്ഞു
ഭ്രാന്‍തിനെ കണ്ടെത്താനായില്ല
ആര്‍ത്തു പെയ്യുന്ന മഴയത്തിറങ്ങിയപ്പോള്‍
ഭ്രാന്‍ത്‌ കുടയും ചൂടി വന്നു.
കാലില്‍ തുരുമ്പിച്ച ചങ്ങലയുടെ തണുത്ത സ്പറ്‍ശം!
കഷ്ടം!
ആര്‍ക്കുമറിയില്ല ഭ്റാന്‍തിനെ
എന്‍തു ചെയ്യാനാണു,
ഭ്റാന്‍ത്‌ ജയിച്ചു,ഞാന്‍ തോറ്റു.
ഞാന്‍ കണ്ണാടിയില്‍ വീണ്ടും നോക്കി
മുഖമറുത്ത പാട്‌ അദ്റിശ്യമായിരിക്കുന്നു...
ചുറ്റും നോക്കി...
മുഖമില്ലാത്ത കുറേ രൂപങ്ങള്‍
എനിക്കു നേരെ പാഞ്ഞടുക്കുന്നു...

Thursday, December 19, 2013

ആരാണു നിലാവിനെ കരിച്ചു കളഞ്ഞത്‌?




നീയറിഞ്ഞില്ലേ,
നിഴലുകള്‍ നിലാവിനെ വിഴുങ്ങിയത്‌?
നിക്രിഷ്ടമതിന്‍ പേക്കോലങ്ങളില്‍
വിരൂപിയായ്‌ അവള്‍ ചിരിക്കുന്നത്‌?
കേള്‍ക്കുന്നില്ലേ,
ഇടറി വീണ കാഹളധ്വനി!
നിശയുടെ ഇരുണ്ട ഗുഹാ മുഖങ്ങള്‍ക്കുമപ്പുറം
നിഴല്‍ച്ചിത്രമൊരുക്കുന്നു,
നിരര്‍ത്ത്താമാം നിശ്വാസങ്ങളുടെ പുകച്ചുരുളുകള്‍.
ഞാനറിഞ്ഞിരുന്നില്ല,
നീ വലിച്ചെറിഞ്ഞ മാംസക്കഷ്ണങ്ങള്‍ക്കിത്രയും കയ്പ്പുണ്ടെന്ന്‌!
ഓര്‍ക്കുക നീ കരിച്ചുണക്കിയറുത്ത ഭ്രൂണം,
ഇരുട്ടിനെ ഭേദിച്ച്‌ വളരുമെന്ന്‌,
അതിണ്റ്റെ രാക്ഷസ വേരുകള്‍ ,
നിണ്റ്റെ ജരാനരകളില്‍ ആഴ്ന്നിറങ്ങുമെന്ന്‌.
നിണ്റ്റെ നാഡീ ഞരമ്പുകളെ കാര്‍ന്നു തിന്നുമെന്ന്‌...
നീയറിയുക.
നിഴലുകള്‍ വിക്രിതമാക്കിയ നിലാവിന്‍ വെട്ടത്തില്‍,
പതിയേ നടന്നുകൊള്ളുക...

പാതി മാത്രം...

പാതി മറന്ന കവിതയുടെ
ചിറകിലൊളിപ്പിച്ച ഹ്‌റിദയം
പാതി തീര്‍ന്ന സ്വപ്നത്തിലെവിടെയോ
കളഞ്ഞുപോയി...
അഭയാര്‍ത്ദിയാമാത്മാവലയുകയാണു..
സ്വപ്നം പാകിയ വഴികളിലൂടെ...
പാതി ചാലിച്ച നിറങ്ങളിലൂടെ...
പാതി ചന്ദ്രണ്റ്റെ മൌനം കടം കൊണ്ട്‌. .........
നഷ്‌ടപ്പെട്ട വരികളെയോര്‍ത്ത്‌
കവിത കരയുകയായിരുന്നു...
ചിറകറ്റുപോയ പക്ഷിയെപ്പോലെ...
 .........
ഒടുവില്‍........
കവിതയും ആത്മാവും
പരസ്പരം പാനം ചെയ്തു...
പാതിയില്‍ നിന്നുംപൂര്‍ണ്ണതയിലേക്ക്‌...
പക്ഷേ..........
ഹ്‌റിദയമപ്പോഴും
പാതി മാത്രം........

Wednesday, December 18, 2013

ഒരു സ്വപ്നദൂരം

ഞാനും നീയും തമ്മില്‍
ഒരു സ്വപ്നതിണ്റ്റ അകലമുണ്ട്‌
ക്ഷണികമെന്നാകിലും...
നിന്നില്‍ ഞാന്‍ എണ്റ്റെ ഹ്‌റിദയത്തെ മുക്കി.
കാലപ്പഴക്കം ചെന്ന കണ്ണീരിണ്റ്റെ മാറാലകള്‍,
ഓര്‍മ്മകളുടെ അടിക്കാടുകള്‍,
മൌനം കരിച്ചുണക്കിയ നോവിലും,
പുഞ്ചിരിക്കുന്ന സ്വപ്നങ്ങള്‍...
എല്ലാം നിന്നിലലിയുന്നു...
ഒരു മാത്രയെല്ലാം ശൂന്യം...
എണ്റ്റെ കൈ മുറുകെപ്പിടിക്കൂ...
അനന്‍തമായ താഴ്വരയിലേക്ക്‌
നമുക്കോടിയണയാം...
അവിടെ നിനക്കായെഴുതിയ വരികള്‍
ഞാന്‍ പെറുക്കിയെടുക്കട്ടെ...
നിണ്റ്റെ നിറങ്ങളാലീ സ്വപ്നം,
വരച്ചു തീര്‍ക്കട്ടെ...
ഞാനുണരാതിരുന്നെങ്കില്‍,
ഈ സ്വപ്നം അണയുംവരെയെങ്കിലും,
ഈ ഹ്‌റിദയം നീ സൂക്ഷിക്കുമോ?