
പലവട്ടം അളന്നു മുറിച്ച്
പാകപ്പെടുത്തിയ അക്ഷരങ്ങള്‍ കൊണ്ട്
ഞാനൊരു കുപ്പായം തുന്നി
എന്‍റെ ആത്മാവിനെ അണിയിക്കാന്‍.
പക്ഷെ,
അറുത്ത് മാറ്റിയ അക്ഷരങ്ങള്‍
ഏച്ചു കൂട്ടി വികലമായിരിക്കുന്നു...
അക്ഷരങ്ങള്‍ക്കപ്പുറത്തെ
ആഴങ്ങളില്‍ നിന്നും...
വന്യമായ നിന്‍റെ
മൗനം മാത്രം ഞാനെടുക്കുന്നു
നഗ്നമായ ആത്മാവിനെ പൊതിഞ്ഞെടുക്കാന്‍....
കുപ്പായം നന്നായിട്ടുണ്ട് മാഷേ ...
ReplyDeleteവളരെ നന്ദി.... വായനയ്ക്ക്....
Deleteപാകമായ കുപ്പായം
ReplyDeleteഅതെ.....ഇപ്പോഴാണ് ശരിക്കും പാകമായത്...... നന്ദി...ആശ
Deleteനഗ്നമായ ആത്മാവിനെ പൊതിഞ്ഞെടുക്കാന്‍ നിന്‍റെ മൌനം കൊണ്ടുള്ള കുപ്പായം ...!
ReplyDeleteഅതെ.....
Deleteവളരെ നന്ദി...വായനയ്ക്ക്....