Wednesday, December 18, 2013

ഒരു സ്വപ്നദൂരം

ഞാനും നീയും തമ്മില്‍
ഒരു സ്വപ്നതിണ്റ്റ അകലമുണ്ട്‌
ക്ഷണികമെന്നാകിലും...
നിന്നില്‍ ഞാന്‍ എണ്റ്റെ ഹ്‌റിദയത്തെ മുക്കി.
കാലപ്പഴക്കം ചെന്ന കണ്ണീരിണ്റ്റെ മാറാലകള്‍,
ഓര്‍മ്മകളുടെ അടിക്കാടുകള്‍,
മൌനം കരിച്ചുണക്കിയ നോവിലും,
പുഞ്ചിരിക്കുന്ന സ്വപ്നങ്ങള്‍...
എല്ലാം നിന്നിലലിയുന്നു...
ഒരു മാത്രയെല്ലാം ശൂന്യം...
എണ്റ്റെ കൈ മുറുകെപ്പിടിക്കൂ...
അനന്‍തമായ താഴ്വരയിലേക്ക്‌
നമുക്കോടിയണയാം...
അവിടെ നിനക്കായെഴുതിയ വരികള്‍
ഞാന്‍ പെറുക്കിയെടുക്കട്ടെ...
നിണ്റ്റെ നിറങ്ങളാലീ സ്വപ്നം,
വരച്ചു തീര്‍ക്കട്ടെ...
ഞാനുണരാതിരുന്നെങ്കില്‍,
ഈ സ്വപ്നം അണയുംവരെയെങ്കിലും,
ഈ ഹ്‌റിദയം നീ സൂക്ഷിക്കുമോ?

2 comments:

  1. കണ്ണീരിന്റെ നനവോർമ്മകളാൽ ഞാനെന്റെ സ്വപ്നച്ചിത്രം വരച്ചു തീർക്കട്ടെ!!!

    ReplyDelete