Thursday, December 19, 2013

ആരാണു നിലാവിനെ കരിച്ചു കളഞ്ഞത്‌?




നീയറിഞ്ഞില്ലേ,
നിഴലുകള്‍ നിലാവിനെ വിഴുങ്ങിയത്‌?
നിക്രിഷ്ടമതിന്‍ പേക്കോലങ്ങളില്‍
വിരൂപിയായ്‌ അവള്‍ ചിരിക്കുന്നത്‌?
കേള്‍ക്കുന്നില്ലേ,
ഇടറി വീണ കാഹളധ്വനി!
നിശയുടെ ഇരുണ്ട ഗുഹാ മുഖങ്ങള്‍ക്കുമപ്പുറം
നിഴല്‍ച്ചിത്രമൊരുക്കുന്നു,
നിരര്‍ത്ത്താമാം നിശ്വാസങ്ങളുടെ പുകച്ചുരുളുകള്‍.
ഞാനറിഞ്ഞിരുന്നില്ല,
നീ വലിച്ചെറിഞ്ഞ മാംസക്കഷ്ണങ്ങള്‍ക്കിത്രയും കയ്പ്പുണ്ടെന്ന്‌!
ഓര്‍ക്കുക നീ കരിച്ചുണക്കിയറുത്ത ഭ്രൂണം,
ഇരുട്ടിനെ ഭേദിച്ച്‌ വളരുമെന്ന്‌,
അതിണ്റ്റെ രാക്ഷസ വേരുകള്‍ ,
നിണ്റ്റെ ജരാനരകളില്‍ ആഴ്ന്നിറങ്ങുമെന്ന്‌.
നിണ്റ്റെ നാഡീ ഞരമ്പുകളെ കാര്‍ന്നു തിന്നുമെന്ന്‌...
നീയറിയുക.
നിഴലുകള്‍ വിക്രിതമാക്കിയ നിലാവിന്‍ വെട്ടത്തില്‍,
പതിയേ നടന്നുകൊള്ളുക...

3 comments:

  1. ആരാണു നിലാവിനെ കരിച്ചു കളഞ്ഞത്‌ നല്ല ചോദ്യം

    ReplyDelete
    Replies
    1. വായനയ്ക്ക് നന്ദി.... :)

      Delete
  2. നിഴലുകൾ നിലാവിനെ വികൃതമാക്കിയ ആശയം കൊള്ളാം ട്ടോ!



    (അക്ഷരത്തെറ്റുകൾ ശര്യാക്കൂ ).

    ReplyDelete