Wednesday, March 11, 2015

നാവു മരങ്ങള്‍!

 
നാവു മരങ്ങള്‍ കണ്ടിട്ടുണ്ടോ നിങ്ങള്‍ ?
അതൊരു വിഷം കായ്ക്കുന്ന മരമാണ്.
നാവുകള്‍ കെട്ടുപിണഞ്ഞ് ,
വിസര്‍ജ്യങ്ങളാല്‍ വികൃതമായ ,
വൃത്തികെട്ട മരം!
ഒരു പക്ഷിക്കുഞ്ഞിനോട് പോലും
ദയ കാണിക്കാതെ ,
ചിറകുകള്‍ കരിയിച്ചു കളയുന്ന തീ മരം!

ചുവരുകളെല്ലാം 'SILENCE PLEASE'
എന്നലറി വിളിച്ചപ്പോള്‍
ഞാനെന്‍റെ നാവറുത്ത്
പോക്കറ്റിലിട്ടു !
പക്ഷേ ,
ഞാനൊരു നാവുമരത്തിന്റെ
ചുവട്ടിലകപ്പെട്ടിരിക്കുകയാണ്
ഇതെപ്പോ പൊട്ടി മുളച്ചുന്ന്‍
പോലും എനിക്കറിയില്ല !

ഓരോ കൊമ്പിലും
അനേകായിരം നാവുകള്‍!
ചിലതിനു ചാട്ടുളിയെക്കാള്‍ മൂര്‍ഛ!
ചിലത് നക്കി നക്കി മനം പുരട്ടുന്നു.

ആകാശത്തിന്റെ ഒരു തുണ്ടു പോലും കാണിക്കാതെ
എനിക്ക് ചുറ്റും ഈ നാവുകള്‍ കെണിയൊരുക്കിയിരിക്കുകയാണ്.
എന്ത് ചെയ്യും?
ഒന്നു നിലവിളിക്കാനായി ഞാനെന്‍റെ  പോക്കെറ്റ്‌  തപ്പി
പടച്ചോനെ !
അപ്പോഴേക്കും ഒരൊറ്റക്കൊമ്പില്‍
എന്നെ കെട്ടിത്തൂക്കിക്കഴിഞ്ഞു!!!
                                                          

18 comments:

  1. ഞാനെന്‍റെ നാവറുത്ത്
    പോക്കറ്റിലിട്ടു
    ഒന്നു നിലവിളിക്കാനായി ഞാനെന്‍റെ പോക്കെറ്റ്‌ തപ്പി
    പടച്ചോനെ !
    അപ്പോഴേക്കും ഒരൊറ്റക്കൊമ്പില്‍
    എന്നെ കെട്ടിത്തൂക്കിക്കഴിഞ്ഞു
    ഗംഭീരം

    ReplyDelete
  2. സാരവത്തായ കവിത .നാവ് ഒരു വല്ലാത്ത അവയവമാണ് .ആശംസകള്‍ ....

    ReplyDelete
    Replies
    1. വളരെ നന്ദി... വായനയ്ക്ക്....

      Delete
  3. ചിലതിനു ചാട്ടുളിയെക്കാള്‍ മൂര്‍ഛ!
    ചിലത് നക്കി നക്കി മനം പുരട്ടുന്നു.ഽ/////കവിതയിലെ ഏറ്റവും അർത്ഥവത്തായ ഭാഗം.
    നന്നായി ഇഷ്ടപ്പെട്ടു.

    ReplyDelete
  4. ചിലതിനു ചാട്ടുളിയെക്കാള്‍ മൂര്‍ഛ!
    ചിലത് നക്കി നക്കി മനം പുരട്ടുന്നു.ഽ/////കവിതയിലെ ഏറ്റവും അർത്ഥവത്തായ ഭാഗം.
    നന്നായി ഇഷ്ടപ്പെട്ടു.

    ReplyDelete
    Replies
    1. വിലയേറിയ അഭിപ്രായങ്ങള്‍ക്ക് ....വളരെ നന്ദി....

      Delete
  5. നാവ്, ഒരാളുടെ ഹൃദയം പിളര്‍ത്താനും.. മുറിവേറ്റൊരു ഹൃദയത്തെ തഴുകിയുണക്കാനും കഴിവുള്ള ഒരേയൊരു അവയവം.!!!

    ReplyDelete
    Replies
    1. അതെ ശെരിക്കും..... പക്ഷേ.... മുറിവേല്പ്പിക്കാനാണ്.... എല്ലാരും.... നാവുയര്‍ത്തുന്നത്.......... പലപ്പോഴും

      Delete
  6. മുറിവേൽപ്പിക്കാനേ കഴിയൂ,ആശ്വാസമാകാൻ കഴിയുന്നില്ലെന്നതാണനുഭവം.

    ReplyDelete
    Replies
    1. ശെരിയാണ്...വാ വിട്ട വാക്ക് തിരിചെടുക്കാനാകില്ല....

      Delete
  7. നാവ് എന്ന വിഷമരം!

    ReplyDelete
  8. നാവു മരം കേനിയോരുക്കിയ ജീവിതം ..!

    ReplyDelete
  9. I please ask kindly to remove my tree of life art image you are using above on your blogspot. I did not give you permission to use it. It is copyright infringement. I suspect You downloaded it off the internet illegally, probably off of my website. Please remove it at once. Thank you. Renee Womack If anyone wishes to own a print or canvas of my art, you may visit my website and purchase my art. Thank you https://fineartamerica.com/profiles/renee-womack/shop

    ReplyDelete
  10. വളരെ നന്നായിരിക്കുന്നു

    ReplyDelete