Friday, January 23, 2015

നിറങ്ങള്‍

ഓരോ നിറങ്ങള്‍ക്കും
ഒരു ആത്മാവുണ്ടെന്ന് ..
നീ പറഞ്ഞാണ് ഞാന്‍ അറിഞ്ഞത്.
അങ്ങനെയെങ്കില്‍......
നിന്റെ ആത്മാവിന്
നീല നിറമായിരിക്കും...
കാരണം...................
സര്‍പ്പ ദംശനമേറ്റ എന്‍റെ വരികളിലും,
പാതി വരച്ചിട്ട സ്വപ്നങ്ങളിലും,
നിന്റെ നീലിച്ച പാടുകളാണ് .
നിന്റെ മേഘക്കീറുകളുടെ
നീല ഞരമ്പുകളിലൂടെ
ഒരിക്കല്‍കൂടി ഞാന്‍ പെയ്തിറങ്ങട്ടെ...
എന്‍റെ ആത്മാവിന്റെ പച്ചയെ തേടി...

                                                            

6 comments:

  1. നന്നായിരിക്കുന്നു.ആശംസകള്‍

    ReplyDelete
  2. വളരെ നന്ദി ആശ....

    ReplyDelete
  3. വളരെ വളരെ സാരവത്തായ കവിത .അഭിനന്ദനങ്ങള്‍....!

    ReplyDelete
  4. നന്നായിട്ടുണ്ട്‌.ഇനിയും കാണാം.

    ReplyDelete
  5. നന്നായിട്ടുണ്ട്‌.ഇനിയും കാണാം.

    ReplyDelete