Wednesday, August 24, 2016

അപരിചിതർ

ഹേ, സഹോദരാ...
നിനക്കു ഞാൻ
ഒരു മരീചികയാണ്
എനിക്കു നീയും.
എങ്കിലും,
നിൻറെ കണ്ണുകളിലെ
നിനക്കു കാണാൻ കഴിയാത്ത
പൊട്ടിയ ചില്ലിലൂടെ
ഞാനെന്നെ കാണുന്നു.
എന്നെ തിരഞ്ഞ് മാത്രം
ഞാൻ നിന്നിലേക്ക്
പാഞ്ഞടുക്കുന്നു..
നീ എന്നിലേക്കും...

നീയും ഞാനുമെന്ന
മിഥ്യയ്ക്കുമപ്പുറം
ഒരു തുള്ളിയിൽ നിന്നും പിറന്ന
സമുദ്രമാണ് നാം,
അപരിചിതർ!

2 comments:

  1. വല്ലാത്ത അപരിചിതത്വം തന്നെ!!!

    ReplyDelete
    Replies
    1. :) വായിച്ചതിൽ നന്ദി....

      Delete