നാവു മരങ്ങള്‍ കണ്ടിട്ടുണ്ടോ നിങ്ങള്‍ ?
അതൊരു വിഷം കായ്ക്കുന്ന മരമാണ്.
നാവുകള്‍ കെട്ടുപിണഞ്ഞ് ,
വിസര്‍ജ്യങ്ങളാല്‍ വികൃതമായ ,
വൃത്തികെട്ട മരം!
ഒരു പക്ഷിക്കുഞ്ഞിനോട് പോലും
ദയ കാണിക്കാതെ ,
ചിറകുകള് കരിയിച്ചു കളയുന്ന തീ മരം!
ചുവരുകളെല്ലാം 'SILENCE PLEASE'
എന്നലറി വിളിച്ചപ്പോള്‍
ഞാനെന്റെ നാവറുത്ത്
പോക്കറ്റിലിട്ടു !
പക്ഷേ ,
ഞാനൊരു നാവുമരത്തിന്റെ
ചുവട്ടിലകപ്പെട്ടിരിക്കുകയാണ്
ഇതെപ്പോ പൊട്ടി മുളച്ചുന്ന്‍
പോലും എനിക്കറിയില്ല !
ഓരോ കൊമ്പിലും
അനേകായിരം നാവുകള്‍!
ചിലത് നക്കി നക്കി മനം പുരട്ടുന്നു.
ആകാശത്തിന്റെ ഒരു തുണ്ടു പോലും കാണിക്കാതെ
എനിക്ക് ചുറ്റും ഈ നാവുകള്‍ കെണിയൊരുക്കിയിരിക്കുകയാണ്.
എന്ത് ചെയ്യും?
ഒന്നു നിലവിളിക്കാനായി ഞാനെന്റെ പോക്കെറ്റ് തപ്പി
പടച്ചോനെ !
അപ്പോഴേക്കും ഒരൊറ്റക്കൊമ്പില്‍
എന്നെ കെട്ടിത്തൂക്കിക്കഴിഞ്ഞു!!!
ഞാനെന്റെ നാവറുത്ത്
ReplyDeleteപോക്കറ്റിലിട്ടു
ഒന്നു നിലവിളിക്കാനായി ഞാനെന്റെ പോക്കെറ്റ് തപ്പി
പടച്ചോനെ !
അപ്പോഴേക്കും ഒരൊറ്റക്കൊമ്പില്‍
എന്നെ കെട്ടിത്തൂക്കിക്കഴിഞ്ഞു
ഗംഭീരം
Thank you ...
Deleteസാരവത്തായ കവിത .നാവ് ഒരു വല്ലാത്ത അവയവമാണ് .ആശംസകള്‍ ....
ReplyDeleteവളരെ നന്ദി... വായനയ്ക്ക്....
Deleteചിലതിനു ചാട്ടുളിയെക്കാള്‍ മൂര്‍ഛ!
ReplyDeleteചിലത് നക്കി നക്കി മനം പുരട്ടുന്നു.ഽ/////കവിതയിലെ ഏറ്റവും അർത്ഥവത്തായ ഭാഗം.
നന്നായി ഇഷ്ടപ്പെട്ടു.
ചിലതിനു ചാട്ടുളിയെക്കാള്‍ മൂര്‍ഛ!
ReplyDeleteചിലത് നക്കി നക്കി മനം പുരട്ടുന്നു.ഽ/////കവിതയിലെ ഏറ്റവും അർത്ഥവത്തായ ഭാഗം.
നന്നായി ഇഷ്ടപ്പെട്ടു.
വിലയേറിയ അഭിപ്രായങ്ങള്‍ക്ക് ....വളരെ നന്ദി....
Deleteനാവ്, ഒരാളുടെ ഹൃദയം പിളര്‍ത്താനും.. മുറിവേറ്റൊരു ഹൃദയത്തെ തഴുകിയുണക്കാനും കഴിവുള്ള ഒരേയൊരു അവയവം.!!!
ReplyDeleteഅതെ ശെരിക്കും..... പക്ഷേ.... മുറിവേല്‍പ്പിക്കാനാണ്.... എല്ലാരും.... നാവുയര്‍ത്തുന്നത്.......... പലപ്പോഴും
Deleteമുറിവേൽപ്പിക്കാനേ കഴിയൂ,ആശ്വാസമാകാൻ കഴിയുന്നില്ലെന്നതാണനുഭവം.
ReplyDeleteശെരിയാണ്...വാ വിട്ട വാക്ക് തിരിചെടുക്കാനാകില്ല....
Deleteനാവ് എന്ന വിഷമരം!
ReplyDeleteThank you sir...
Deleteനാവു മരം കേനിയോരുക്കിയ ജീവിതം ..!
ReplyDeleteThank you sir
DeleteThank you...
ReplyDeleteI please ask kindly to remove my tree of life art image you are using above on your blogspot. I did not give you permission to use it. It is copyright infringement. I suspect You downloaded it off the internet illegally, probably off of my website. Please remove it at once. Thank you. Renee Womack If anyone wishes to own a print or canvas of my art, you may visit my website and purchase my art. Thank you https://fineartamerica.com/profiles/renee-womack/shop
ReplyDeleteവളരെ നന്നായിരിക്കുന്നു
ReplyDelete