Thursday, September 15, 2016

നിനക്ക്.

നിനക്കു വേണ്ടി മാത്രം എഴുതാനായ് വരികൾ തേടി ഞാൻ ചിന്തയുടെ കുന്നും മേടുകളും താണ്ടി...  കടലിൻറെ പൂർണ്ണതയിലലിയുന്ന നദികളിൽ നിന്നും അടിഞ്ഞു കൂടിയ സ്വരാക്ഷരങ്ങൾ .
വറ്റിയ പുഴയുടെ ആകാശത്തിൻറെ ഓർമ്മയിൽ നിന്നും ഖനിച്ചെടുത്ത ചില്ലക്ഷരങ്ങൾ. കാട്ടു പൂക്കളുടെ സുഗന്ധവും നിറങ്ങളും വ്യഞ്ജനാക്ഷരങ്ങളായി.
രണ്ട് മുറിവുകളായ് പിരിയുന്ന  വഴിയുടെ ഒറ്റ മുറിവിൽ നിന്നും ബിംബങ്ങളും രൂപകങ്ങളുമെടുത്തു.
 വൃത്തങ്ങൾ വേണ്ട! അതിരുകളാണവ,
കൂർത്ത മുള്ളുകളാൽ തീർത്ത... വേലിപ്പടർപ്പുകൾ!
മൗന ഗർഭത്തിൻറെ കടലാഴങ്ങളിൽ നിന്നും പിറന്ന വാക്കുകൾ.
ആത്മാവിൻറെ ഊഷര ഭൂമികയിൽ കിളിർത്ത വേദനയുടെ വിത്തുകൾ....
............ ലിപിയില്ലാത്ത ഭാഷയിൽ പെറ്റ ചാപിള്ളയെയോർത്ത് ഞാൻ കരഞ്ഞു.....

2 comments:

  1. .കടലിൻറെ പൂർണ്ണതയിലലിയുന്ന നദികളിൽ നിന്നും അടിഞ്ഞു കൂടിയ സ്വരാക്ഷരങ്ങൾ .



    വേറിട്ട്‌
    നിൽക്കുന്ന
    വരികൾ

    .

    ReplyDelete
  2. സന്തോഷം വായിച്ചതിൽ :)

    ReplyDelete